സ്വതന്ത്രമായ ആവിഷ്‌കാരത്തെ പരിരക്ഷിക്കുകയും സുരക്ഷിതമായ ആഗോള ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്ന ഓപ്പൺ സോഴ്‌സ് സ്വകാര്യതാ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ദൗത്യത്തിൽ Signal-ലെ ടീം പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ സംഭാവന ഈ ലക്ഷ്യത്തിന് ഊർജം പകരുന്നു. പരസ്യങ്ങളില്ല. ട്രാക്കറുകൾ ഇല്ല. ഇത് തമാശയല്ല.

സ്വകാര്യവും തൽക്ഷണവുമായ ആശയവിനിമയത്തിനായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ആപ്പിന്റെ വികസനം, സെർവറുകൾ, ബാൻഡ്‌വി‌ഡ്‌ത്ത് എന്നിവയ്‌ക്ക് പണം നൽകാൻ നിങ്ങളുടെ സംഭാവന സഹായിക്കുന്നു.

നിങ്ങൾ ഒരു ഇമെയിൽ നൽകുകയാണെങ്കിൽ, നിങ്ങളുടെ നികുതി രേഖകൾക്കായി നിങ്ങൾക്ക് ഒരു ഇമെയിൽ സ്ഥിരീകരണം ലഭിക്കും. Signal Technology Foundation ലാഭേച്ഛയില്ലാത്ത സ്വതന്ത്ര ചാരിറ്റിയാണ് കൂടാതെ ഇന്റേണൽ റവന്യൂ കോഡിന്റെ സെക്ഷൻ 501c3 പ്രകാരം നികുതി ഒഴിവാക്കിയിരിക്കുന്നു. ഞങ്ങളുടെ Federal Tax ID Number 82-4506840 ആണ്.

ശ്രദ്ധിക്കുക: Signal ആപ്പിനുള്ളിൽ Google Pay അല്ലെങ്കിൽ Apple Pay ഉപയോഗിക്കുന്നതിന് വിരുദ്ധമായി നിങ്ങൾ ഇവിടെ സംഭാവന നൽകിയാൽ ബാഡ്‌ജുകൾ നൽകാൻ Signal-ന് കഴിയില്ല.


ക്രിപ്‌റ്റോകറൻസി സംഭാവന നൽകുക

Signal-ലേക്കുള്ള ക്രിപ്‌റ്റോകറൻസി സംഭാവനകൾ The Giving Block വഴിയാണ് പ്രോസസ്സ് ചെയ്യുന്നത്.

നിങ്ങളുടെ ക്രിപ്‌റ്റോകറൻസി സംഭാവനയുടെ ന്യായമായ വിപണി മൂല്യത്തിന് യുഎസിൽ നികുതിയിളവ് ലഭിക്കണമെങ്കിൽ, നികുതി രസീത് ലഭിക്കുന്നതിന് നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഇമെയിൽ വിലാസം നൽകാം. The Giving Block അജ്ഞാത സംഭാവനകളെ പിന്തുണയ്ക്കുന്നു.